അങ്കമാലി പ്രവാസി അസോസിയേഷൻ ‘ഓണപ്പുലരി- 2023’ ഫ്ലയർ ഭാരവാഹികൾ ചേർന്ന്
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് (എ.പി.എ.കെ) ഓണപ്പുലരി- 2023 ഫ്ലെയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജിമ്മി ആന്റണി, ആക്ടിങ് ജനറൽ സെക്രട്ടറി പോളി അഗസ്റ്റിൻ, ട്രഷറർ പോൾ പാലാട്ടി, അഡ്വൈസറി ബോർഡ് ഡെന്നിസ് ജോസഫ്, അപക് ഒഫീഷ്യൽസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
സെപ്റ്റംബർ എട്ടിന് അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ‘ഓണപ്പുലരി- 2023’ സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 12ന് ഓണസദ്യയോടെ ആരംഭിക്കും. ഓണപ്പൂക്കളം, ശിങ്കാരിമേളം, ഘോഷയാത്ര, സിനിമാറ്റിക് ഡാൻസ്, സിനിമ പിന്നണി ഗായകർ ലിബിൻ സ്കറിയ, പുണ്യ പ്രദീപ് എന്നിവർ നയിക്കുന്ന ഗാനമേള, അവാർഡ് ദാനം, റാഫിൾ കൂപ്പൺ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.