അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ഷമേജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം
കുവൈത്ത് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. പ്രസിഡൻറ് ജോൺസൺ അറക്കൽ അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ ഷമേജ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ വർഗീസ് പോൾ ആശംസ നേർന്നു. ജനറൽ സെക്രട്ടറി സജീവ് പോൾ സ്വാഗതവും ട്രഷറർ ജോസ് പഞ്ഞിക്കാരൻ നന്ദിയും പറഞ്ഞു.
അംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ഘോഷയാത്ര, താലപ്പൊലിയും, ശിങ്കാരിമേളം, പുലികളി, തിരുവാതിരകളി, ഗാനമേള,ഡാൻസ് എന്നിവ പ്രോഗ്രാമിന് മികവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.