പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ രാജി സമർപ്പിക്കുന്നു

മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു

കുവൈത്ത്​ സിറ്റി: പുതിയ പാർലമെൻറ്​ അംഗങ്ങൾ​ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ രാജി സ്വീകരിച്ചു. പുതിയ മന്ത്രിസഭ നിലവിൽവരുന്നത്​ വരെ കെയർ ടേക്കർ ആയി തുടരാൻ ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അമീർ ചുമതലപ്പെടുത്തി.

പുതിയ പ്രധാനമ​ന്ത്രിയെ അമീർ ചുമതലപ്പെടുത്തും. ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹിനെ തന്നെ വീണ്ടും​ പ്രധാനമന്ത്രിയാക്കുമെന്നും അദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരിൽ വലിയൊരു വിഭാഗം വീണ്ടും നിയമിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്​. നിലവിലെ മ​ന്ത്രിസഭയുടെ പ്രവർത്തനത്തിൽ പൊതുവെ തൃപ്​തിയാണുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.