ഇന്ത്യൻ അംബാസഡർ കുവൈത്ത്​ ഡെപ്യൂട്ടി അമീറിന്​ ക്രെഡൻഷ്യൽ കൈമാറി

കു​വൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ ക്രെഡൻഷ്യൽ കൈമാറി. ചൊവ്വാഴ്​ച രാവിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ്​ ഇന്ത്യൻ അംബാസഡർ ക്രെഡൻഷ്യൽ കൈമാറിയത്​. കിരീടാവകാശി സിബി ജോർജിനെ സ്വാഗതം ചെയ്യുകയും കുവൈത്തിലെ ഇന്ത്യൻ അംബാസഡറെന്ന നിലയിലെ പുതിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ കഴിയ​െട്ടയെന്ന്​ ആശംസിക്കുകയും ചെയ്​തു.

ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉൗഷ്​മള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, ഡെപ്യൂട്ടി അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ എന്നിവർക്ക്​ ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ്​ കോവി​ന്ദി​െൻറ ആശംസ അംബാസഡർ അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ നൽകുന്ന സേവനങ്ങൾക്ക്​ നന്ദി അറിയിച്ച സിബി ജോർജ്​ സാമ്പത്തികം, പ്രതിരോധം, വാണിജ്യം, സുരക്ഷ, ഉൗർജ്ജം, ശാസ്​ത്രം, സാ​േങ്കതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലും മറ്റു പൊതു വിഷയങ്ങളിലും ബന്ധം കൂടുതൽ ഉൗഷ്​മളമാക്കാൻ എല്ലാ പിന്തുണവയും വാഗ്​ദാനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.