കുവൈത്ത് സിറ്റി: എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് കുവൈത്ത് അലുമ്നി അംഗങ്ങൾക്കിടയിൽ നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം 2014 ബാച്ചിലെ റാഹിദ് റഫീഖ് കരസ്ഥമാക്കി.
രണ്ടാം സ്ഥാനം 2013 ബാച്ചിലെ ഇസ്രത്ത് എലൊനയും 2004 ബാച്ചിലെ മക്ബൂൽ സ്വാലിഹും പങ്കിട്ടു. 2022-2023 കാലയളവിലെ അലുമ്നി എക്സിക്യൂട്ടിവ് അംഗങ്ങളുടെ പരിചയപ്പെടുത്തലും ലോഗോ വിജയിയെ പ്രഖ്യാപിച്ചുമുള്ള വിഡിയോ അലുമ്നിയുടെ യൂട്യൂബ് പേജിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും പുറത്തിറക്കി. അലുമ്നി പ്രസിഡന്റ് റിയാസ്, ജനറൽ സെക്രട്ടറി നയീം, വൈസ് പ്രസിഡന്റ് റമീസ്, ട്രഷറർ ശറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.