കല കുവൈത്ത് നായനാർ അനുസ്മരണയോഗം പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഭരണഘടന മൂല്യങ്ങളും മതനിരപേക്ഷയും കാത്തു സൂക്ഷിക്കാൻ പോരാട്ടങ്ങൾ അനിവാര്യമായ സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെ ബദൽ രാഷ്ട്രീയ ഐക്യം ഉയർന്നുവരണമെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കാർഷിക വിരുദ്ധ നിയമങ്ങൾ, വിദ്യാഭ്യാസ പരിഷ്കരണ ബില്ല് പോലുള്ള ജനദ്രോഹ നിലപാടുകൾക്കെതിരെ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയില്ലെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ പി. സതീദേവി കൂട്ടിച്ചേർത്തു. കല കുവൈത്ത് സാൽമിയ സീനിയർ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതം പറഞ്ഞു. ഇ.കെ. നായനാർ അനുസ്മരണ കുറിപ്പ് സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് അവതരിപ്പിച്ചു. ലോക കേരള സഭാംഗം ആർ. നാഗനാഥൻ, വനിതവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേന്ദ്ര ഭാരവാഹികളായ ബിജോയ്, പ്രജോഷ്, റിച്ചി കെ. ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.പി. പത്മനാഭന് യാത്രയയപ്പ് നൽകി. ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദി പറഞ്ഞു.
കല കുവൈത്ത് നായനാർ അനുസ്മരണയോഗം സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.