സാൽമിയയിലെ മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തിയപ്പോൾ
Posted On
date_range Updated On
date_range മദ്യവേട്ട: അഞ്ചു വിദേശികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യനിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. സാൽമിയയിലെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ വിൽപനക്ക് തയാറാക്കിവെച്ച ആയിരക്കണക്കിന് കുപ്പി മദ്യവും മദ്യനിർമാണ ഉപകരണങ്ങളും പിടികൂടി. ആഭ്യന്തര മന്ത്രാലയം, കുറ്റാന്വേഷണ വകുപ്പ്, ജഹ്റ സുരക്ഷ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രതികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.