സാൽമിയ അൽമദ്റസത്തുൽ ഇസ്ലാമിയ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ
‘ഫാമിലി സ്പോർട്ട’
സാൽമിയ: കെ.ഐ.ജിയുടെ കീഴിലെ സാൽമിയ അൽമദ്റസത്തുൽ ഇസ്ലാമിയ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്പോർട്സ് ആൻഡ് ഗെയിംസും കുടുംബ സംഗമവും നടത്തി. ഫാമിലി സ്പോർട്ട എന്ന പേരിൽ നടത്തിയ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വിദ്യാർഥി മഹ്ഫൂസ് ഉദ്ഘാടനം ചെയ്തു.
കായിക മത്സരങ്ങളും വിനോദ മത്സരങ്ങളും വിവിധ വിഭാഗങ്ങളിലായി നടന്നു. പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി ജുമുഅ ഖുത്ബക്ക് നേതൃത്വം നൽകി. അർധ വാർഷിക പരീക്ഷയിലും ഹിക്മ ടാലന്റ് പരീക്ഷയിലും ഉന്നത വിജയം നേടിയവരെ ആദരിച്ചു. അറബിക് കാലിഗ്രഫി മത്സരത്തിൽ വിജയികളായവർക്കും ഖത്മുൽ ഖുർആൻ പൂർത്തിയാക്കിയവർക്കും സമ്മാനങ്ങൾ നൽകി. ഫർഹാൻ ഹമീദ് ഖിറാഅത്ത് നടത്തി. പി.ടി.എ സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി സി.പി. നൈസാം എന്നിവർ വിശിഷ്ടാതിഥികളായി. കെ.ഐ.ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, വിദ്യാഭ്യാസ വിഭാഗം കൺവീനർ വി.എം. ഇസ്മായിൽ, ഐവ പ്രസിഡന്റ് ജസീറ ആസിഫ്, സെക്രട്ടറി ബിനീഷ അബ്ദുൽ റസാഖ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് എൻ.കെ. ഷാഫി എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാം കൺവീനർ സി.എം. അഫ്സൽ, ജോയന്റ് കൺവീനർ കെ.കെ. സത്താർ, വി.കെ. ഷിഹാബ്, സഫ്വാൻ, ആസിഫ് ഖാലിദ്, സത്താർ കുന്നിൽ, അബ്ദുല്ലത്തീഫ്, അബ്ദുൽ റസാഖ് , അബ്ദുൽ സലാം, ജഹാൻ, ശബ്ന ആസിഫ് എന്നിവരും അധ്യാപകരും പരിപാടികൾ നിയന്ത്രിച്ചു. പി.ടി.എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.