കുവൈത്ത് സിറ്റി: ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക സർവകലാശാലയായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയും കുവൈത്ത് സർവകലാശാലയും തമ്മിൽ അക്കാദമിക സഹകരണത്തിന് ധാരണയായി. അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദും കുവൈത്ത് സർവകലാശാലക്ക് വേണ്ടി ശരീഅ കോളജ് ഡീൻ ഡോ. ഫഹദ് സഅദ് അൽ റശീദിയും ഇതുസംബന്ധമായ ധാരണപത്രത്തിൽ ഒപ്പുെവച്ചു.
വിദ്യാർഥികൾക്ക് ഉപരി പഠനത്തിന് സ്കോളർഷിപ്, ഫാക്കൽറ്റി എക്സ്ചേഞ്ച്, ഗവേഷണ മേഖലയിൽ സഹകരണം തുടങ്ങിയ കാര്യങ്ങളിൽ ഇരു സർവകലാശാലകളും സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുമായി ധാരണപത്രത്തിൽ ഒപ്പുവെക്കാനായതിൽ കുവൈത്ത് സർവകലാശാലക്ക് അഭിമാനമുണ്ടെന്നും ഡോ. ഫഹദ് സഅദ് അൽ റഷീദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.