‘അക്ഷരമാരി’യിൽ റെവ. ഡോ. തോമസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റീത്തു മൂവ്മെന്റിന്റെ വിളവുത്സവ, പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു കുട്ടികൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചു. ‘അക്ഷരമാരി’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്ക് മലങ്കര കത്തോലിക്കാ സഭ തലവൻ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവാ ആദ്യക്ഷരം കുറിച്ചുകൊടുത്തു.
കെ.എം.ആർ.എം ഓഫിസിൽ നടന്ന ‘അക്ഷരമാരി’ സമ്മേളനത്തിൽ റെവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ബിനു കെ.ജോൺ, ട്രഷററർ റാണ വര്‍ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്ററും അഹമ്മദി ഏരിയ പ്രസിഡന്റുമായ ഷാരോൺ തരകൻ ക്രമീകരണങ്ങൾക്ക് നേതൃത്വവും നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.