കുവൈത്ത് സിറ്റി: കുവൈത്തിൽ കേസിൽ അകപ്പെട്ട് യാത്രാവിലക്കുള്ള മലയാളിയെ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രക്ഷപ്പെടുത്തി. കുട്ടനാട് തലവടി സ്വദേശി സുനിലിനാണ് സംഘടന നേതാക്കളായ അനിൽ വള്ളികുന്നത്തിന്റെയും സിറിൽ ജോൺ അലക്സ് ചമ്പക്കുളത്തിന്റെയും ഇടപെടൽ തുണയായത്. മഞ്ഞപ്പിത്തം ബാധിച്ച് 40 ദിവസമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുനിൽ. തുടർ ചികത്സക്ക് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചപ്പോഴാണ് കേസും യാത്രാവിലക്കുമുള്ള വിവരം അറിയുന്നത്.
തുടർന്ന് വാഹനം കമ്പനിയിൽ തിരിച്ചേൽപിച്ചെങ്കിലും മുഴുവൻ തുകയും കൊടുക്കണം എന്നാവശ്യപ്പെട്ട് കമ്പനി കേസ് കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷൻ ഭാരവാഹികളായ രാജീവ് നടുവിലെമുറി, കുര്യൻ തോമസ്, അനിൽ വള്ളികുന്നം, സിറിൽ ജോൺ അലക്സ് ചമ്പക്കുളം എന്നിവർ ഫർവാനിയ ആശുപത്രിയിലെത്തി യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.