ഐവ ഹിറ യൂനിറ്റ് കുടുംബസംഗമത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range ഐവ ഹിറ യൂനിറ്റ് കുടുംബസംഗമം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഹിറ യൂനിറ്റ് കുടുംബസംഗമം ഖൈഫാൻ പാർക്കിൽ നടന്നു. ഐവ ഹിറ പ്രസിഡന്റ് രേഷ്മ സിയാസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് വർദ അൻവർ പരിപാടിയിൽ പങ്കെടുത്തവരോട് സംവദിച്ചു.
ഐവ ഹിറ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയും സംഗമത്തിൽ ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജൗഹറ മിറാഷ്, നെജു ഷഫീഖ് എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.