ഐവ കുവൈത്ത് ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ താജുദ്ദീൻ മദീനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐവ കുവൈത്ത് പഠിതാക്കളുടെ സംഗമം റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്നു. ഐവയുടെ വിവിധ ഖുർആൻ സ്റ്റഡിസെന്ററുകളിലെ 300 ഓളം ഖുർആൻ പഠിതാക്കൾ സംഗമത്തിൽ പങ്കെടുത്തു. കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്തു. പണ്ഡിതനും, വാഗ്മിയുമായ താജുദ്ദീൻ മദീനി ‘ഖുർആനിലൂടെ മനശാന്തി’ എന്ന തലകെട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ദൈവസ്മരണയിലൂടെ മാത്രമേ മനശാന്തി കൈവരികയുള്ളൂവെന്നും, മാനവരാശിയുടെ മാർഗദർശനത്തിന് വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുർആനിന്റെ സന്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കി ജീവിതത്തിൽ പ്രയോഗവത്കരിക്കുമ്പോഴാണ് വിജയം വരിക്കാൻ സാധിക്കുക എന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഐവ കുവൈത്ത് ഖുർആൻ പഠിതാക്കളുടെ സംഗമ സദസ്സ്
ഐവ പ്രസിഡന്റ് സെമിയ ഫൈസൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതം പറഞ്ഞു. ഗാനിയ സാബിർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ മെഹബൂബ സമാപനവും നന്ദിയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.