കുവൈത്ത്​ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ കാബിൻ ബാഗേജ്​ അനുവദിക്കും

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക്​ ഹാൻഡ്​ ബാഗേജ്​ അനുവദിക്കും. കുവൈത്തിൽ ആഗസ്​റ്റ്​ ഒന്ന് മുതൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിച്ചിരുന്നെങ്കിലും കാബിൻ ബാഗേജ് അനുവദിച്ചിരുന്നില്ല. അത്യാവശ്യ മരുന്നുകളും വ്യക്​തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ്​ മാത്രമായിരുന്നു കാബിനകത്ത് അനുവദിച്ചിരുന്നത്.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതി​​െൻറ ഭാഗമായാണ് ഏഴു കിലോ ഹാൻഡ്​ ലഗേജ്​ അനുവദിക്കാൻ വ്യോമയാന വകുപ്പ് തീരുമാനിച്ചത്​. പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ്​ ഹാജരാക്കണം, കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർചെയ്യൽ നിർബന്ധമാണ്​, വിമാന ടിക്കറ്റ്​ ഒാൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം തുടങ്ങിയ നിബന്ധനകൾ നിലനിൽക്കും.വിമാനത്താവളത്തിനകത്തേക്ക്​ യാത്രക്കാ​രനെ മാത്രമേ കയറ്റുന്നുള്ളൂ.

പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന്​ ആളുവേണ്ട കേസുകളിൽമാത്രമാണ്​ ഇതിന്​ ഇളവ്​ അനുവദിക്കുക. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. 30 ശതമാനം ശേഷിയിലാണ്​ വിമാനത്താവളംഇപ്പോൾ പ്രവർത്തിക്കുന്നത്​. പ്രതിദിനം 100 വിമാന സർവീസുകളാണ്​ പരമാവധി ഉണ്ടാവുക. ജനുവരി 31 വരെയെങ്കിലും ഇൗ നില തുടരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.