മസ്കത്ത്: ഉരീദു പ്രീപെയിഡ് ഉപഭോക്താക്കൾക്ക് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ശാഖകളിൽ റീചാർജിങ്ങിന് സൗകര്യം. ഇതുസംബന്ധിച്ച് ഒമാൻ യു.എ.ഇ എക്സ്ചേഞ്ചും ഉരീദുവും ധാരണപ്പത്രം ഒപ്പുവെച്ചു.
ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ എം.പി ബോബനും ഖിംജി രാംദാസ് ലൈഫ് സ്റ്റൈൽ ഗ്രൂപ് സി.ഒ.ഒ സച്ചിൻ മൽഹോത്രയും ഉരീദു ഇൻഡയറക്ട് സെയിൽസ് വിഭാഗം മേധാവി താരീഖ് അൽ റൈസിയുമാണ് ധാരണപ്പത്രത്തിൽ ഒപ്പുവെച്ചത്.
റൂവി ഒ.സി സെൻററിൽ നടന്ന പരിപാടിയിൽ ഇരു സ്ഥാപനങ്ങളിലെയും ഉന്നത മാനേജ്മെൻറ് പ്രതിനിധികളും സംബന്ധിച്ചു. ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിെൻറ വിവിധയിടങ്ങളിലായുള്ള 60 ശാഖകളിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇൗ സേവനം ലഭിക്കും.
ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഉരീദുവുമായുള്ള പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ എം.പി ബോബൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.