zകുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിലാസം അപ്ഡേറ്റ് ചെയ്യാത്ത 546 പേരുടെ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) മരവിപ്പിച്ചു. ഇവർ ഒരു മാസത്തിനുള്ളിൽ പുതിയ താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പാസി അറിയിച്ചു. നേരിട്ടോ സർക്കാർ ആപ്ലിക്കേഷനായ സഹൽ വഴിയോ അപ്ഡേറ്റുകൾ നടത്താം.
ഉടമസ്ഥരുടെ അഭ്യർഥന പ്രകാരവും ഇവർ താമസിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതുമാണ് വിലാസങ്ങൾ നീക്കം ചെയ്തത്. അതോറിറ്റി ഔദ്യോഗിക ഗസറ്റായ കുവൈത്ത് അലിയൂമിൽ ഈ വ്യക്തികളുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർ 1982ലെ 32ാം നമ്പർ നിയമത്തിലെ ആർട്ടിക്ക്ൾ 33 പ്രകാരമുള്ള പിഴകൾക്ക് കാരണമാകുമെന്ന് പാസി മുന്നറിയിപ്പു നൽകി. ഇതുപ്രകാരം ഒരാൾക്ക് 100 ദീനാർ പിഴ ചുമത്താം. രാജ്യത്ത് താമസം മാറിയാൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.