കുവൈത്ത് സിറ്റി: സഹൽ ആപ് വഴി താമസവിലാസം മാറ്റുന്നതിനുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനം താൽക്കാലികമായി നിർത്തിയതെന്ന് പാസി അറിയിച്ചു. ഇതോടെ റെസിഡൻഷ്യൽ വിലാസം അപ്ഡേറ്റ് ചെയ്യുന്നവര്‍ വെബ്സൈറ്റ് വഴിയോ, അപ്പോയിൻമെന്റ് ബുക്ക് ചെയ്ത് പാസി കേന്ദ്രങ്ങളില്‍ എത്തിയോ അപേക്ഷ സമര്‍പ്പിക്കണം.
നിലവില്‍ രാജ്യത്ത് ജഹ്റ, അഹ്മദി, സുറ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലായി പാസിയുടെ നാല് സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജഹ്റയിലും അഹ്മദിയിലും രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണിവരെയും സുറയിലെ പ്രധാന കെട്ടിടത്തില്‍ വൈകുന്നേരം മൂന്നു മുതൽ ഏഴു വരെയും സേവനം ലഭ്യമാകും. കുവൈത്ത് സിറ്റിയിലെ ലിബറേഷൻ ടവറിൽ രാവിലെയും വൈകുന്നേരവും സേവനം ലഭ്യമാണ്. ഓൺലൈൻ സേവനം താൽക്കാലികമായി നിർത്തിയതോടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.