കുവൈത്തിൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണത്തിനായി നടപടി വരുന്നു



കു​വൈ​ത്ത് സി​റ്റി: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് ആ​നു​കാ​ലി​ക​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ൾ വ​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് പാ​ർ​ല​മെ​ന്റ​റി വ​നി​ത, കു​ടും​ബ, ശി​ശു ക​മ്മി​റ്റി മേ​ധാ​വി ഖ​ലീ​ൽ അ​ൽ സാ​ലി​ഹി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള കു​ടും​ബ പീ​ഡ​ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കും. ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യ​ൽ, പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം എ​ന്നി​വ ച​ർ​ച്ച​യി​ലു​ണ്ട്.

അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ സ്ത്രീ​ക​ൾ​ക്കു​മാ​യി ന​ഴ്സ​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ആ​ലോ​ചി​ക്കും. ഇ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​മൂ​ഹ​മാ​ധ്യ​മ സൈ​റ്റു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും നി​യ​മ​ലം​ഘ​ക​ർ​ക്ക് ക​ന​ത്ത ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​രം, എ​ൻ​ഡോ​വ്‌​മെ​ന്റ് മ​ന്ത്രാ​ല​യ​ങ്ങ​ൾ, സാ​മൂ​ഹി​ക​കാ​ര്യം, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി, വ​നി​ത ശി​ശു​കാ​ര്യ സ​ഹ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി, ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ർ, കു​വൈ​ത്ത് ജൂ​റി​സ്റ്റ് അ​സോ​സി​യേ​ഷ​നി​ലെ വ​നി​ത കു​ടും​ബ ക​മ്മി​റ്റി മേ​ധാ​വി തു​ട​ങ്ങി​യ​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Action is coming to protect women and children in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.