നെയിം എക്സോ വേൾഡ്സുമായി അബ്ദുല്ല അൽ സാലിം കൾചറൽ സെന്റർ

കുവൈത്ത് സിറ്റി: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലൂടെ കണ്ടെത്തിയ പുതിയ ഗ്രഹങ്ങൾക്ക് പേരിടാൻ 'നെയിം എക്സോ വേൾഡ്സ് 2022' എന്ന പേരിൽ ബഹിരാകാശ മ്യൂസിയം ഒരുക്കുന്നു.

അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിലാകും ഇത് ഒരുക്കുക. ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂനിയന്റെയും അൽ ഉജൈരി സയന്റിഫിക് സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടി. ഏറ്റവും പുതിയ ജ്യോതിശാസ്ത്ര സംഭവവികാസങ്ങളെയും കണ്ടെത്തലുകളെയും കുറിച്ച് അവബോധം വർധിപ്പിക്കുന്നതിന് എക്സോ വേൾഡ്സ് ഉപകരിക്കുമെന്ന് കുവൈത്തിലെ ഐ.എ.യു പ്രതിനിധി ഖാലിദ് അൽ ജമാൻ പറഞ്ഞു. ബഹിരാകാശ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടരുകയാണ്, പുതിയ കണ്ടെത്തലുകൾ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാദേശികവും അന്തർദേശീയവുമായ ഇവന്റുകൾ സംഘടിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ പരിജ്ഞാനത്തിലും താൽപര്യമുള്ള ആളുകളെ ഉൾപ്പെടുത്തി ഒരു സംഘത്തെ രൂപവത്കരിച്ചതായും 20 നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും പേരിടാൻ നിർദേശങ്ങൾ നൽകിയതായും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങൾ ഇതിൽ പങ്കെടുക്കും.

Tags:    
News Summary - Abdullah Al Salim Cultural Center with name Exo Worlds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.