Posted On
date_range Updated On
date_range അബ്ദുല്ല പൈക്കക്ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ കുവൈത്ത് എക്സിക്യൂട്ടിവ് അംഗവും റിഗ്ഗായി എരിയ വൈസ് പ്രസിഡൻറുമായ അബ്ദുല്ല പൈക്കക്ക് റിഗ്ഗായി എക്സിക്യുട്ടീവ് കമ്മിറ്റി യാത്രയപ്പ് നൽകി. 23 വർഷത്തെ പ്രവാസ ജീവിവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം. കെ.ഇ.എ വർക്കിങ് പ്രസിഡൻറ് ഹമീദ് മധൂർ യോഗം ഉദ്ഘാടനം ചെയ്തു. കെ.ഇ.എയുടെ പ്രവർത്തനത്തിൽ മുഖ്യ പങ്ക് വഹിച്ച അബ്ദുല്ല നാട്ടിലെ പ്രവർത്തനത്തിലും ഏകോപനത്തിലും സജീവമാകണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എരിയ പ്രസിഡൻറ് റഹീം ആരിക്കാടി അഭ്യർഥിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ സിദ്ദീഖ് ഷർഖി, മുനീർ അബ്ദുല്ല കടവത്ത്, അബ്ദുല്ല പൈക്ക സംസാരിച്ചു. പ്രസിഡൻറ് റഹീം ആരിക്കാടി, സെക്രട്ടറി അബ്ദുല്ല കടവത്ത് എന്നിവർ ചെർന്ന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.