കുവൈത്ത് സിറ്റി: അബ്ബാസിയയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ജനം ദുരിതത്തിലായി. ചൊവ്വാഴ്ച വൈകീട്ട് 5.15ഒാ ടെയാണ് വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചത്. യു.എ.ഇ എക്സ്ചേഞ്ച് റോഡ് ലൈൻ, സൂപ്പർ എക്സിബിഷൻ ലൈൻ ഭാഗങ്ങളിൽ വൈദ്യുതിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
കറക് ടീ ഷോപ്പ് ബിൽഡിങ്, കുർജു ബിൽഡിങ്, ഹോളി സ്വീറ്റ്സ് ഏരിയ തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി ഇല്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ജനങ്ങളെല്ലാം താമസ സ്ഥലത്ത് തന്നെയാണ് ഉള്ളത്. ആർക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. കർഫ്യൂ ആയതിനാൽ പെെട്ടന്ന് പരിഹരിക്കുമോ എന്നും ഉറപ്പില്ല. പ്രദേശവാസികൾ അധികൃതരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.