അബ്ബാസിയ ഇസ്ലാഹി മദ്റസ അറബിക് ദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി അബ്ബാസിയ മദ്റസ സ്റ്റുഡന്റസ് യൂനിയന്റെ നേതൃത്വത്തിൽ അറബിക് ആർട്ട് ഗാലറി സംഘടിപ്പിച്ചു. അറബിക് കാലിഗ്രാഫി, കാർ ഹാങ്ങിങ്, ക്ലേ മോഡലിങ്, ബുക്ക് മാർക്ക് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം നിർവഹിച്ചു. യൂനിയൻ ചെയർമാൻ നേഹിയാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷമീർ മദനി, ജംഷീർ നിലമ്പൂർ എന്നിവർ സംസാരിച്ചു. ആർട്സ് സെക്രട്ടറി ഫർഹാൻ ശാഹുൽ സ്വാഗതവും അർഷ് സമീർ ഖാൻ നന്ദിയും പറഞ്ഞു.അധ്യാപകരായ അബ്ദുൽ ബാസിത്, ആമിർ, സനിയ, സീനത്ത്, സജീന, അഫീന, സൈനബ, റംല, റഹീന, സഫിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.