അബ്ബാസിയ ദുറുത്തർബിയ മദ്റസ ഫാമിലി ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: അബ്ബാസിയ ദുറുത്തർബിയ മദ്റസ ഫാമിലി ഇഫ്താർ മീറ്റിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധി പേർ പങ്കെടുത്തു. പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാർഥന നടത്തി.
പൊതു പരീക്ഷയിലും വാർഷിക പരീക്ഷയിലും ഉന്നത വിജയികൾക്കുള്ള അവാർഡുകൾ കെ.ഐ.സി ജനറൽ സെക്രട്ടറി ആബിദ് ഫൈസി, വൈസ് പ്രസിഡൻറ് മുഹമ്മദലി പുതുപറമ്പ്, ഹുസൻകുട്ടി മൗലവി, മദ്റസ മാനേജ്മെൻറ് വൈസ് പ്രസിഡൻറ് രായീൻ കുട്ടി ഹാജി, ശൈഖ് ബാദുഷ, യുസുഫ് ഫറൂഖ്, ശറഫുദ്ദീൻ കുഴിപ്പുറം എന്നിവർ വിതരണം ചെയ്തു.
മജ്ലിസുന്നൂർ ആത്മീയസദസ്സിന് അബ്ദുൽ ഹക്കീം മൗലവി, അഷ്റഫ് അൻവരി, ഹക്കീം ഹസനി, അഷ്റഫ് ദാരിമി, മുഹമ്മദ് ദാരിമി, മജീദ് ദാരിമി, ശംസുദ്ദീൻ യമാനി, അഷ്റഫ് സൈനി എന്നിവർ നേതൃത്വം നൽകി. അബ്ദുലത്തീഫ് എടയൂർ, റസാഖ് ദാരിമി, ഇഖ്ബാൽ പതിയാരത്ത്, ബശീർ വജ്ദാൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. മദ്റസ ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ കോഡൂർ സ്വാഗതവും ട്രഷറർ ഹബീബ് കയ്യം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.