കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യൻ (സാബു 60) ആണ് മരിച്ചത്. ഭാര്യ: ജെസ്സി ചെറിയാൻ. മക്കൾ: ജിത്തു, ജിതിൻ. മരുമകൾ: റിങ്കി പുന്നൂസ്. എല്ലാവരും കുവൈത്തിലുണ്ട്. മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. 39 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്നു. കോവിഡ് പ്രോേട്ടാകോൾ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
കണ്ണൂർ സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശിയായ യുവാവ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. സബാഹ് അൽ അഹ്മദ് ഭാഗത്ത് വാഹനാപകടത്തിൽപെട്ട് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സബാഹ് അൽ അഹ്മദ് പ്രദേശത്ത് ബഖാല നടത്തി വരികയായിരുന്നു. ഭാര്യ: സാബിറ മൻഹ. മക്കൾ: മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം. പിതാവ്: കെ.കെ. സ്വാലിഹ് മൗലവി. മാതാവ്: ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.