ഗാന്ധിസ്മൃതി കുവൈത്തും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് കുവൈത്ത് പ്രസിഡന്റ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്തും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ സാൽമിയ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത് പ്രസിഡന്റ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധി സ്മൃതി അഡ്മിൻ പാനൽ അംഗമായ പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർമാരായ ഡോ. ബിജി ബഷീർ, നിദാൽ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. ജന സേവനത്തോടൊപ്പമുള്ള ആതുര ശുശ്രൂഷയ്ക്ക് ഗാന്ധി സ്മൃതി നൽകിയ പുരസ്ക്കാരം മെട്രോ മെഡിക്കൽ ഗ്രൂപ്പിന് വേണ്ടി ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ ഗാന്ധി സ്മൃതി അഡ്മിൻ പാനൽ അംഗം മധു കുമാറിൽനിന്ന് സ്വീകരിച്ചു.
അഡ്മിൻ പാനൽ അംഗം എൽദോ ബാബു സ്വാഗതവും റെജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഹരിലാൻ, സാബു പൗലോസ്, ബിജോ മംഗലി, പോളി അഗസ്റ്റിൻ, ലാക് ജോസ്, സുധീർ മൊട്ടമ്മൽ, സജിൽ, ജിതേഷ്, ബിജു അലക്സാണ്ടർ, വിനയൻ, അഖിലേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.