‘ഒരുമ' പ്രവാസി ക്ഷേമപദ്ധതി അംഗത്വ കാമ്പയിൻ കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ‘ഒരുമ’യുടെ 2026 വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് തുടക്കമായി. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു.
കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ്, ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, സെക്രട്ടറിമാരായ എസ്.പി.നവാസ്,അംജദ്, അൻവർ, ഏരിയ പ്രസിഡന്റുമാർ, യൂത്ത് ഇന്ത്യ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ഒരുമ കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സാബിക് യൂസുഫ് സ്വാഗതവും സെക്രട്ടറി എസ്.പി.നവാസ് നന്ദിയും പറഞ്ഞു. 2012ൽ തുടങ്ങിയ ‘ഒരുമ’പതിനഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദീനാർ നൽകി കുവൈത്ത് മലയാളികൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗമായിരിക്കെ
മരിക്കുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ഹൃദയശസ്ത്രക്രിയ(ബൈപാസ്), അർബുദം,കിഡ്നി ഡയാലിസിസ്, കിഡ്നി മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, ഹൃദയം മാറ്റിവെക്കൽ എന്നീ അസുഖങ്ങൾക്ക് 50000 രൂപയും, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്) തുടങ്ങിയവ ചികിൽസക്ക് 25000 രൂപയും നൽകും. ഒരുമ അംഗങ്ങള്‍ക്ക് പ്രത്യേക സേവനങ്ങളുമായി ശിഫ അല്‍ ജസീറ, ബി.ഇ.സി എക്സ്ചേഞ്ച്, മലബാർ ഗോൾഡ്, തക്കാര റസ്റ്റാറന്റ്, അൽ അൻസാരി എക്സ്ചേഞ്ച്, റോയൽ സിറ്റി ക്ലിനിക്, ഗൾഫ് മാധ്യമം -മിഫ്രന്റ് എന്നിവയും ഈ വർഷമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അംഗത്വം എടുക്കാൻ അബ്ബാസിയ- 60022820, ഫർവാനിയ- 50616264 , ഫഹാഹീൽ- 66610075, അബുഹലീഫ- 60639031- സാൽമിയ 66413084, സിറ്റി- 99198501, റിഗ്ഗായ്- 66097660 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.