Posted On
date_range Updated On
date_range കുവൈത്ത്: ഒരാഴ്ചക്കിടെ നാടുകടത്തിയത് 841 പ്രവാസികളെ
കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളില് പിടികൂടിയ അനധികൃത താമസക്കാരെയും നിയമലംഘകരെയുമാണ് നാട് കടത്തിയതില്‍ ഭൂരിപക്ഷവും. ഇതില്‍ 51 പേര് പുരുഷന്മാരും 331 പേര് സ്ത്രീകളുമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ പ്രദേശത്ത് നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകൾ തുടരുകയാണ്. ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.