???????? ????????????? ??????? ????????? ???????

കുവൈത്തിൽ ഏഴ് പുതിയ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്വദേശികള്‍ക്കായി ഏഴ് പുതിയ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ധനമന്ത്രാലയത്തിന്​ കീഴിലാണ്​ പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചത്​.

അക്വാ മറൈന്‍ റിസോര്‍ട്ട്, ഖലീഫ ടൂറിസ്​റ്റ്​ പാര്‍ക്ക്, ഖൈറാന്‍ ടൂറിസ്​റ്റ്​ പാര്‍ക്ക്, നാഷനല്‍ റിയല്‍ എസ്​റ്റേറ്റ് പാര്‍ക്ക്, അല്‍ കൂത്ത് ബീച്ച് ഹോട്ടല്‍, സീഷെല്‍ ജുലൈഅ ഹോട്ടല്‍, നാഷനല്‍ പാര്‍ക്ക് എന്നിവയാണ് പുതിയ അഭയ കേന്ദ്രങ്ങള്‍. നേരത്തെ നിരീക്ഷണ കേന്ദ്രമായിരുന്ന അല്‍ കൂത്ത് ബീച്ച് ഹോട്ടല്‍ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടർന്ന്​ പൂട്ടിയിരുന്നു. ഇവിടെ അണുവിമുക്​തമാക്കി വീണ്ടും നിരീക്ഷണ ക്യാമ്പാക്കുകയാണ്​.

വിദേശ രാജ്യങ്ങളില്‍നിന്ന്​ വരുന്ന സ്വദേശികളുടെ വർധന കാരണമാണ് വീണ്ടും അല്‍ കൂത്ത് നിരീക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്. ഇനിയും പതിനായിരക്കണക്കിന്​ സ്വദേശികളെയാണ്​ വിദേശരാജ്യങ്ങളിൽനിന്ന്​ കൊണ്ടുവരാനുള്ളത്​. കുവൈത്തിൽ പാർപ്പിക്കാൻ സംവിധാനം ഒരുക്കുന്നതിനനുസരിച്ച്​ ഘട്ടംഘട്ടമായാണ്​ ഇവരെ കൊണ്ടുവരിക.

Tags:    
News Summary - 7 new observation centers in kuwait for covid patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.