ജലീബ് മേഖലയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 60 കെട്ടിടങ്ങൾ പൊളിച്ചുനീക്കി

കുവൈത്ത് സിറ്റി: ജലീബ് മേഖലയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 60 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. വസ്തു ഉടമകൾക്ക് ഒഴിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനുമായി അനുവദിച്ച സമയപരിധി അവസാനിച്ചതിന് ശേഷമാണ് പൊളിക്കൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

ജീവനും സ്വത്തും അപകടത്തിലാക്കുന്ന നിലയിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കി.

നവംബർ 24ന് ആരംഭിച്ച പ്രത്യേക കാമ്പയിനിന്റെ ഭാഗമായാണ് പൊളിക്കൽ നടപടികൾ നടപ്പാക്കിയത്. ശേഷിക്കുന്ന സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളും മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പൊളിച്ചുനീക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Tags:    
News Summary - 60 buildings found unsafe in Jleeb area demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.