52 ​​ശ്രീ​ല​ങ്ക​ൻ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ സം​ഘം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് 52 ​​ശ്രീ​ല​ങ്ക​ൻ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ സം​ഘം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. കു​വൈ​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി വീ​ട്ടു​ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ക​യും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്ത​വ​രാ​ണ് മ​ട​ങ്ങി​യ​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക പാ​സ്‌​പോ​ർ​ട്ട് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കു​വൈ​ത്തി​ൽ ജോ​ലി​യി​ൽ തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഇ​വ​ർ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സം​ഘ​ത്തെ ശ്രീ​ല​ങ്ക​ൻ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​മെ​ന്റ്, ഇ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഏ​കോ​പി​പ്പി​ച്ച് താ​ൽ​ക്കാ​ലി​ക ഫ്ലൈ​റ്റ് പെ​ർ​മി​റ്റ് പ്ര​കാ​ര​മാ​ണ് ശ്രീ​ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ച​ത്. 17 പു​രു​ഷ​ന്മാ​രും 35 സ്ത്രീ​ക​ളു​മാ​ണ് മ​ട​ങ്ങി​യ​ത്.

Tags:    
News Summary - 52 Sri Lankan domestic workers returned home.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.