കുവൈത്തിൽ 502 പേർക്ക്​ കൂടി കോവിഡ്​; 622 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 502 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 79269 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​ച 622 പേർ ഉൾപ്പെടെ 71,264 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 511 ആയി. ബാക്കി 7494 പേരാണ്​ ചികിത്സയിലുള്ളത്​. 95 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3530 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഗവർണറേറ്റിൽ 119 പേർ, ജഹ്​റ ഗവർണറേറ്റിൽ 104 പേർ, ഫർവാനിയ ഗവർണറേറ്റിൽ 101 പേർ, ഹവല്ലി ഗവർണറേറ്റിൽ 100 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 78 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.