45 ശതമാനം സ്വദേശികൾ കോവിഡ്​ വാക്​സിൻ എടുക്കില്ലെന്ന്​ സർവേ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 45 ശതമാനം സ്വദേശികൾ കോവിഡ്​ വാക്​സിൻ എടുക്കാൻ തയാറല്ലെന്ന്​ സാമ്പിൾ സർവേ റിപ്പോർട്ട്​. 10000 പേർക്ക്​ ചോദ്യാവലി നൽകി നടത്തിയ സർവേയിലാണ്​ 45 ശതമാനം പേർ വാക്​സിൻ എടുക്കുന്നില്ലെന്ന്​ വ്യക്​തമാക്കിയത്​. വാക്​സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കിയിട്ടുണ്ട്​. അതേസമയം, വാക്​സിനേഷ​െൻറ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ അധികൃതർ ബോധവത്​കരണ കാമ്പയിൻ നടത്തുന്നുണ്ട്​. പ്രമുഖ ഡോക്​ടർമാരെ പ​െങ്കടുപ്പിച്ചാണ്​ പ്രചാരണം.

ജനങ്ങളുടെ ആശങ്ക അകറ്റാനായി ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിക്കുമെന്ന്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ പറഞ്ഞു. ഡിസംബർ അവസാനത്തോടെ വാക്​സിൻ ലഭ്യമാക്കാൻ അധികൃതർ ഒരുക്കം ആരംഭിച്ചിട്ടുണ്ട്​. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ്​ തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക്​ വാക്​സിൻ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ്​ ആണ്​ ഇറക്കുമതി ചെയ്യുന്നത്​. ഇത്​ 28 ലക്ഷം പേർക്ക്​ തികയും. 13 വയസ്സിൽ താഴെയുള്ളവർക്ക്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പെടുക്കില്ല.

അതുകൊണ്ടുതന്നെ 57 ലക്ഷം ഡോസ്​ ഇറക്കുമതി ചെയ്​താൽ സ്വദേശികൾക്കും വിദേശികൾക്കും തികയും. വിദേശികൾക്കും വാക്​സിൻ സൗജന്യമാണ്​. പത്തുലക്ഷം ഡോസ്​ ഫൈസർ, 17 ലക്ഷം ഡോസ്​ മോഡേണ, 30 ലക്ഷം ഡോസ്​ ഒാക്​സ്​ഫോഡ്​ ആസ്​ട്രസെനിക്ക എന്നീ വാക്​സിനുകളാണ്​ കുവൈത്ത്​ ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്​. മൈനസ്​ 70 ഡിഗ്രി സെൽഷ്യസ്​ താപനിലയുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും. കുത്തിവെപ്പെടുക്കലിന്​ ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ്​ പ്രതിരോധ ​പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ്​ മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​.

അതിനിടെ കുട്ടികളെ ഒഴിവാക്കുകയും താൽപര്യമില്ലാത്തവരെ നിർബന്ധി​ക്കില്ലെന്ന്​ അറിയിക്കുകയും ചെയ്​ത സ്ഥിതിക്ക്​ ഇത്രയധികം ഡോസ്​ വാക്​സിൻ ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഒാഡിറ്റ്​ ബ്യൂറോ വിഷയത്തിൽ ഇടപെടണമെന്ന്​ ചില എം.പിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.