4041 സ്വദേശികൾ തൊഴിലിന്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നു

കുവൈത്ത്​ സിറ്റി: 4041 സ്വദേശികൾ തൊഴിലിന്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നതായി സിവിൽ സർവിസ്​ ബ്യൂറോ അധികൃതർ വ്യക്തമാക്കി. ഇതിൽ 2837 പേർ ബിരുദ ​യോഗ്യതയുള്ളവരും 557 പേർ ഡിപ്ലോമക്കാരും 144 പേർ ഹൈസ്​കൂൾ വിദ്യാഭ്യാസമുള്ളവരും 309 പേർ സെക്കൻഡറി വിദ്യാഭ്യാസമുള്ളവരും 187 പേർ ഇൻറർ മീഡിയറ്റ്​ സർട്ടിഫിക്കറ്റുള്ളവരുമാണ്​. സ്വദേശിവത്​കരണ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽനിന്ന്​ സാധ്യമാവുന്നിടത്തോളം വിദേശികളെ ഒഴിവാക്കി ഇവർക്ക്​ ​ജോലി നൽകുമെന്ന്​ അധികൃതർ വ്യക്തമാക്കി.

സർക്കാർ വകുപ്പുകളിൽ ജോലി ലഭിക്കുന്നതിന് സ്വദേശി ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നതി​െൻറ അടുത്ത ഘട്ടം ഡിസംബറിൽ ആരംഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കമീഷൻ ആസ്ഥാനത്തെത്തി സ്വദേശികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇതിന്​ പുറമെ 24 മണിക്കൂറും രജിസ്​റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ സിവില്‍ സര്‍വിസ്​ കമീഷൻ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഇവർ കൂടി എത്തുന്നതോടെ തൊഴിലിന്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കും. വിവിധ സർക്കാർ വകുപ്പുകളിൽ സ്വദേശിവത്​കരണത്തിന്​ വേഗം കൂട്ടാൻ ഇത്​ അധികൃതരെ പ്രേരിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.