കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 402 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 140,795 പേർക്കാണ് വൈറസ് ബാധിച്ചത്. 559 പേർ ഉൾപ്പെടെ 133,407 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 870 ആയി. ബാക്കി 6518 പേരാണ് ചികിത്സയിലുള്ളത്. 75 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5583 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ആകെ 10,62,076 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 75ൽ എത്തിയത്.
പ്രതിദിന മരണ നിരക്കിലും കുറവ് തന്നെയാണുള്ളത്. ഇൗ നില തുടരുകയാണെങ്കിൽ കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളവർ കാര്യമായി കുറയും. അതോടെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കാനും വിദേശത്തുനിന്നുള്ള വിമാന സർവീസ് സാധാരണ നിലയിലാവാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കേസുകൾ കൂടിവരുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ അധികൃതർ ആലോചിക്കുന്നതനിടെയാണ് ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.