കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് നാടുകടത്തിയത് 39,487 പ്രവാസികളെ. പൊതുതാൽപര്യ ലംഘനങ്ങൾ, ലഹരി ഉപയോഗം, നിയമ-ചട്ടങ്ങൾ ലംഘിക്കൽ എന്നിവയാണ് നാടുകടത്തലിന് പ്രധാന കാരണങ്ങളെന്ന് പ്രാദേശിക പത്രമായ അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പൊതുസുരക്ഷയും സാമൂഹികസ്ഥിരതയും ഉറപ്പാക്കുന്നതിനായി അധികൃതർ സ്വീകരിച്ച കർശന സുരക്ഷാനടപടികളുടെ ഭാഗമായാണ് നാടുകടത്തൽ നടപടികൾ.
വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനാ കാമ്പയിനുകളിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. സ്പോൺസർ ചെയ്ത റെസിഡൻസി റദ്ദായതിനെ തുടർന്ന് ചില കുടുംബാംഗങ്ങൾക്കും രാജ്യം വിടേണ്ടിവന്നതായി അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾക്കെതിരെ സുരക്ഷാ പരിശോധന ശക്തമായി തുടരുമെന്നും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന പ്രവാസികളെ കുവൈത്ത് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.