കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടരുന്നു. പൊതു സുരക്ഷയും സമൂഹ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തിവരുന്നുണ്ട്. കഴിഞ്ഞ ആഴ്ച അവസാനത്തോടെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് നാടുകടത്തപ്പെട്ട പ്രവാസികളുടെ എണ്ണം 36,610 ആയി ഉയർന്നു.
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനവുമായും ക്രിമിനൽ കേസുകളുമായും ബന്ധപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. പല കേസുകളിൽ ജയിൽ ശിക്ഷക്കുപകരം നാടുകടത്തൽ കൂടുതൽ ഉചിതമായ നടപടിയായി ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്.
ട്രാഫിക് ഡിപ്പാർട്ട്മെന്റ്, പബ്ലിക് സെക്യൂരിറ്റി, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം സുരക്ഷാ വിഭാഗങ്ങൾ നടത്തിയ ശക്തമായ പരിശോധനയാണ് കൂടുതൽ നിയമലംഘകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ഇടയാക്കിയത്.
എല്ലാ നാടുകടത്തൽ നടപടിക്രമങ്ങളും ഒരു മാസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ പൂർത്തിയാക്കും. നാടുകടത്തൽ ഉത്തരവുകളുടെ നിർവ്വഹണം 10 ദിവസത്തിനുള്ളിൽ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.