കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം സാൽമിയയിൽ നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമലംഘനത്തിന് 23 പേർ പിടിയിലായി.
സാൽമിയയിൽ നിയമലംഘകർ ഒത്തുകൂടുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ലഭിച്ച പരാതികളെ തുടർന്നാണ് പരിശോധന നടത്തിയത്. റെസിഡൻസി വിസയുള്ള ഗാർഹിക തൊഴിലാളി വിഭാഗത്തിൽപ്പെട്ട 19 പേരെയും വർക്ക് പെർമിറ്റ് വിസ ലംഘകരായ നാലു പേരെയുമാണ് അറസ്റ്റ് ചെയ്തതതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ ലംഘനങ്ങളിൽ സ്പോൺസർമാരും തൊഴിലുടമകളും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.