കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ സഹകരണം ശക്തമാക്കാൻ കുവൈത്തും ഖത്തറും തീരുമാനിച്ചു.
ഖത്തർ സന്ദർശിച്ച കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹും ഖത്തർ ആരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവൈരിയും കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഖത്തറിെൻറ ഹെൽത്ത് സ്ട്രാറ്റജിയും ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സേങ്കതങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങളും കുവൈത്ത് മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ചോദിച്ചറിഞ്ഞു.
ആതുരാലയങ്ങൾ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നതിനും രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിനും അദ്ദേഹം ഖത്തറിനെ പ്രകീർത്തിച്ചു.
മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നുദിവസത്തെ ആരോഗ്യ സമ്മേളനത്തിൽ സംബന്ധിക്കാനാണ് സംഘം ഖത്തറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.