കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അനധികൃത താമസക്കാരെ സഹായിക്കാൻ സേവന കേന്ദ്രങ്ങളുമായി കൂടുതൽ പ്രവാസിസംഘടനകൾ രംഗത്തെത്തുന്നു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷെൻറ 14 ബ്രാഞ്ചുകളിലൂടെയും ജനങ്ങൾക്ക് സേവനം നൽകും. ജലീബിലെ കേന്ദ്ര ഓഫിസിലൂടെയും (99111218), മംഗഫിലെ ബ്ലോക്ക് നാലിലെ മലബാർ ഓഡിറ്റോറിയത്തിൽ പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ ഒമ്പതുവരെയും ((99428719/55428719- വാട്ട്സ്ആപ്), ഫർവാനിയയിലെ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിലും കുവൈത്ത് സിറ്റിയിലെ ചേംബർ ഓഫ് കോമേഴ്സിന് എതിർവശത്തുള്ള സംഘം ഹോട്ടലിലും (94094513/97881804), പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ആറുമുതൽ രാത്രി ഒമ്പതര വരെയും കൂടാതെ അവധി ദിവസങ്ങളിലും സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കും. താഴെകൊടുത്ത മൊബൈൽ നമ്പറുകളിലും ജനങ്ങൾക്ക് ബന്ധപ്പെടാം.
കുവൈത്ത് സിറ്റി (55460635), സാൽമിയ (99702396), മഹബൂല (97960883), അബുഹലീഫ (99267163), ജഹ്റ (99641052), ഫഹാഹീൽ (99125481, 97420679), ഫർവാനിയ (97834590), അബ്ബാസിയ (55968822, 55183665), ജലീബ് (94136662), ഹവല്ലി (97472101), സബ്ഹാൻ (99481932), ഫിന്താസ് (66694875).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.