ഫർവാനിയ: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല ‘അയൽക്കാരെ അറിയുക’ എന്ന തലക്കെട്ടിൽ നടത്തിയ സാമൂഹിക സൗഹൃദ കാമ്പയിൻ സാമാപിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വെൽഫെയർ കേന്ദ്ര പ്രസിഡൻറ് ഖലീലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻറ് റസീന മുഹിയുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻറ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജയദേവൻ അമ്പാടി സ്വാഗതം പറഞ്ഞു. തുടർന്ന് നോർക്ക കാർഡുകളുടെ പതിനൊന്നാംഘട്ട വിതരണവും അയൽപക്ക സംഗമവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.