കുവൈത്ത് സിറ്റി: വിദേശികൾക്ക് നിബന്ധനകളോടെ മാത്രമേ മൂന്നു വർഷത്തേക്ക് തുടർച്ചയായി വർക്ക് പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ. മാൻപവർ അതോറിറ്റിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. വർക്ക് പെർമിറ്റ് അനുവദിക്കുന്ന സ്ഥാപനത്തിെൻറ ലൈസൻസിന് കാലപരിധിയുണ്ടാവുക, തൊഴിലാളിയുടെ പാസ്പോർട്ടിന് കാലപരിധിയുണ്ടാവുക, കരാർ പാലിക്കുമെന്ന് തൊഴിലുടമയുടെ രേഖാമൂലമുള്ള ഉറപ്പുലഭിക്കുക എന്നിവയാണ് മൂന്നു വർഷത്തേക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ. അതുപോലെ കാലാവധി അവസാനിക്കുന്നതിെൻറ ആറുമാസം മുമ്പ് വർക്ക് പെർമിറ്റ് നിബന്ധനകളോടെ പുതുക്കാമെന്നും അതോറിറ്റി പറഞ്ഞു. തൊഴിൽ സംബന്ധമായ പരാതികൾ വാട്സ്ആപ്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയകൾ വഴി ലഭ്യമാക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.