കുവൈത്ത് സിറ്റി: നടപ്പു സാമ്പത്തികവർഷത്തിലെ ബജറ്റ് കമ്മി പ്രതീക്ഷിച്ചതിനേക്കാൾ 28 ശതമാനം കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. എണ്ണവില കൂടിയതിനെ തുടർന്നുള്ള വരുമാന വർധനയാണ് കാരണം. ബജറ്റിൽ കണക്കുകൂട്ടിയതിനേക്കാൾ ചെലവിലും കുറവുണ്ടായി. 13.3 ബില്യൻ ദീനാൻ വരുമാനവും 21.2 ബില്യൻ ദീനാർ ചെലവും 7.9 ബില്യൻ ദീനാർ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാർലമെൻറ് പാസാക്കിയത്. യഥാർഥ ചെലവ് 18.6 ബില്യൻ ദീനാറിനും 19.2 ബില്യൻ ദീനാറിനും ഇടക്കായിരിക്കുമെന്നാണ് പുതിയ വിലയിരുത്തൽ. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് യഥാർഥ കമ്മി 3.3 ബില്യൻ ദീനാറിനും 4.6 ബില്യൻ ദീനാറിനും ഇടക്കായിരിക്കും.
എണ്ണവില ബാരലിന് 45 ഡോളർ കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്. എന്നാൽ, ഇത് 67ൽ എത്തിയതോടെ വരുമാനം വർധിച്ചു.
ആകെ എണ്ണവരുമാനം 11.7 ബില്യൻ ദീനാറാണ് കണക്കാക്കിയത്. ഇത് 15.2 എങ്കിലും ആവുമെന്നാണ് കരുതുന്നത്. എണ്ണയിതര വരുമാനം 1.6 ബില്യൻ ദീനാർ മാത്രമാണ്.
അതിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ആഭ്യന്തര വിപണിയിൽനിന്നും വിദേശബോണ്ട് വഴിയും കടമെടുത്താണ് രാജ്യം ബജറ്റ് കമ്മി നികത്തുന്നത്. കടമെടുത്ത് ബജറ്റ് കമ്മി നികത്തുേമ്പാഴും ഭാവിതലമുറക്കായി നിശ്ചിത തുക മാറ്റിവെക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിെൻറ വിഭവങ്ങൾ വരുംതലമുറക്കുകൂടി അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് ഇത്. ഭാവിതലമുറക്കായുള്ള കരുതിവെപ്പ് തുക വരുമാനത്തിെൻറ പത്തുശതമാനം തന്നെയാണ്. ഇതിൽ കുറവുവരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.