അബ്ബാസിയ: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന മെഗാ ഇവൻറ് ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ ഫെബ്രുവരി 25ന് വൈകീട്ട് അഞ്ചര മുതൽ അബ്ബാസിയ മറീന ഹാളിൽ നടക്കും. എം.ജി. ശ്രീകുമാർ, മൃദുല വാരിയർ, ശ്രേയ ജയ്ദീപ്, താരാ കല്യാൺ, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ എന്നിവരാണ് പങ്കെടുക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിെൻറ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരൻമാർ പങ്കെടുന്ന ലൈവ് ഓർക്കസ്ട്രയുണ്ടാവും. പരിപാടിയുടെ പോസ്റ്റർ മുതിർന്ന എക്സിക്യൂട്ടിവ് അംഗം കെ.ഒ. മത്തായിക്ക് നൽകി പ്രസിഡൻറ് കെ. ജയകുമാർ പ്രകാശനം നിർവഹിച്ചു. പ്രവേശന കൂപ്പണുകൾ ജനറൽ കൺവീനർ ലാലു ജേക്കബ്, അബ്ബാസിയ ഏരിയ കൺവീനർ ചാൾസ് ജോർജ്, വനിത വിഭാഗം വൈസ് ചെയർപേഴ്സൻ അനി ബിനു എന്നിവർ ഏറ്റുവാങ്ങി.
പ്രസിഡൻറ് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുരളീ എസ്. പണിക്കർ, ജനറൽ കൺവീനർ ലാലു ജേക്കബ്, ട്രഷറർ തോമസ് അടൂർ, അബു പീറ്റർ സാം, അനി ബിനു എന്നിവർ സംസാരിച്ചു. പാസുകൾ അബ്ബാസിയ അപ്സര ബസാർ, ഫഹാഹീൽ ഓവൻ ഫ്രഷ് ബേക്കറി, നൗഷാദ്സ് സിഗ്നേച്ചർ റസ്റ്റാറൻറ് എന്നിവയിൽ ലഭ്യമാണ്. ഫോൺ: 98859650, 99546979, 97167576.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.