കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത്തിെൻറ പ്രസ്താവന ചർച്ചചെയ്യാൻ പാർലമെൻറിെൻറ വിദേശകാര്യ സമിതി മാർച്ച് ആറിന് പ്രത്യേക യോഗം ചേരുന്നു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളെയും യോഗത്തിൽ പെങ്കടുപ്പിക്കും. കുവൈത്തിെൻറ അന്തസ്സിനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇടിച്ചുതാഴ്ത്തുന്നതായി ഫിലിപ്പീൻ പ്രസിഡൻറിെൻറ പ്രസ്താവനയെന്നും ഇതിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചില്ലെന്നും പാർലമെൻറംഗങ്ങൾ വിമർശം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പാർലമെൻറ് സമിതി പ്രത്യേക യോഗം ചേരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രാജ്യത്തിനും രാജ്യനിവാസികൾക്കും കളങ്കമുണ്ടാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയ ഫിലിപ്പീൻ പ്രസിഡൻറിന് വിദേശകാര്യ മന്ത്രാലയം കൃത്യമായി മറുപടി നൽകണമെന്ന് അബ്ദുൽ കരീം അൽ കന്ദരി എം.പി പാർലമെൻറിൽ ആവശ്യപ്പെട്ടു. മറ്റു എം.പിമാരും ഇതേ നിലപാടുമായി രംഗത്തെത്തി. വിഷയത്തിൽ ഫിലിപ്പീൻസ് പ്രസിഡൻറ് നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിർഭാഗ്യവശാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് സമ്മതിച്ച മന്ത്രി സന്ദർഭങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി വിവരങ്ങൾ ഫിലിപ്പീൻസ് സർക്കാറിനെ അറിയിക്കുന്നുമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഫിലിപ്പീൻ ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കുവൈത്തിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവർ നിർത്തിയിരുന്നു. ഏഴു തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവാത്തത് നയതന്ത്ര പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിനിടക്കാണ് ഒരു മൃതദേഹംകൂടി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.