കുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റക്കേസിൽ തടവിൽ കഴിയുന്ന എം.പിമാർക്കുവേണ്ടി സഭയിൽ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ഔദ്യോഗിക സഭാ നടപടികൾ കഴിഞ്ഞ ശേഷം 15 അംഗങ്ങളാണ് സഹപ്രവർത്തകരെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് നടത്തിയത്.
മുഹമ്മദ് അൽ ദലാൽ, ആദിൽ അൽ ദംഹി, ഉസാമ അൽ ഷാഹീൻ, അബ്ദുല്ല ഫുഹാദ്, ഹംദാൻ അൽ ആസിമി, റിയാദ് അൽ അദസാനി, മുബാറക് അൽ ഹജ്റുഫ്, അൽ ഹുമൈദി അൽ സുബൈഇ, മുഹമ്മദ് ഹായിഫ്, ശുഐബ് അൽ മൂവൈസരി, ഖാലിദ് അൽ ഉതൈബി, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, ഉമർ അൽ തബ്തബാഇ, നായിഫ് അൽ മുർദാസ്, ഡോ. അബ്ദുൽ കരീം അൽ കന്ദരി എന്നിരാണ് പരിപാടിയിൽ സംബന്ധിച്ചത്.
രണ്ട് മണിക്കൂറിന് ശേഷമാണ് എം.പിമാർ കുത്തിയിരിപ്പ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.