കുവൈത്ത് സിറ്റി: മലപ്പുറം െഎക്കരപ്പടി സ്വദേശി കുവൈത്തിൽ നിര്യാതനായി. അബ്ബാസിയ പുതുമ സലൂൺ ജീവനക്കാരൻ അബ്ദുൽ ഗഫൂർ (48) ആണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി പുളക്കലിനടുത്ത് ഐക്കരപ്പടി സ്വദേശിയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്ന വഴിയാണ് മരണം.
കുവൈത്ത് കെ.എം.സി.സി അബ്ബാസിയ ഏരിയ ക്ലാസിക് യൂനിറ്റ് (7) അംഗമായ സൈഫുദ്ദീെൻറ പിതാവാണ്. മകൾ: ഫർസാന. പിതാവ്: പൂളക്കുളങ്ങര ഉമർഹാജി. മാതാവ്: നഫീസ. ഭാര്യ മറിയുമ്മ. കുവൈത്ത് കെ.എം.സി.സി. അംഗങ്ങളായ സൈതലവി, അശ്റഫ്, സിദ്ദീഖ് എന്നിവർ സഹോദരങ്ങളാണ്.
മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.