കുവൈത്ത് സിറ്റി: രാജ്യത്തിെൻറ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലായ ആദ്യവിമാനം ‘കാദിമ’ കുവൈത്തില്‍ ലാൻഡിങ് നടത്തിയിട്ട് ഇന്നേക്ക് 63 വര്‍ഷം പിന്നിടുന്നു. 1954 മാര്‍ച്ച് 16ന് ചൊവ്വാഴ്ചയാണ് വിമാനം തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആകാശത്ത് വട്ടമിട്ട ശേഷം കുവൈത്തിെൻറ മണ്ണ് തൊട്ടത്. നുസ്ഹയിലെ അന്നത്തെ വിമാനത്താവളത്തില്‍ കാദിമക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. കുവൈത്ത് നാഷനല്‍ എയർലൈന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് അന്ന് വ്യോമയാന സര്‍വിസുകള്‍ നടത്തിയിരുന്നത്. പിന്നീടതിെൻറ പേര് കുവൈത്ത് എയർവേസ് കമ്പനി എന്നാക്കി മാറ്റുകയും ഓഹരി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുമായിരുന്നു.
ഇതോടെയാണ് ദേശീയ വിമാന സർവിസ് എന്ന നിലയിലേക്ക് ഇതുയരുന്നത്. അമേരിക്കയിലെ ഡഗ്ളസ് കമ്പനിയാണ് 32 സീറ്റുകളുള്ള ‘കാദിമ’യുടെ നിര്‍മാതാക്കൾ. ഇതേ കമ്പനിയുടെ തന്നെ മറ്റൊരു വിമാനമാണ് അന്ന് സർവിസിലുണ്ടായിരുന്നത്.
ബ്രിട്ടീഷുകാരനായ പൈലറ്റായിരുന്നു ഇറാഖിലെ ബസറക്കും കുവൈത്തിനുമിടയില്‍ സർവിസ് നടത്തിയ വിമാനം പറത്തിയത്. തുടക്കത്തല് ആഴ്ചയില്‍ മൂന്നു സർവിസുകളാണ് ബസറ ^കുവൈത്ത് റൂട്ടില്‍ നടന്നത്. അതേവര്‍ഷം തന്നെ ബൈറൂത്ത്, ഖുദ്സ്, ഡമസ്കസ് എന്നിവിടങ്ങളിലേക്കും സർവിസ് വ്യാപിപ്പിച്ചു.
1959 വരെ സര്‍വിസില്‍ തുടര്‍ന്ന ഈ വിമാനം കുവൈത്ത് ബഹ്റൈന്‍ സമ്മാനമായി നല്കുകയാണുണ്ടായത്.
ബഹ്റൈന്‍ ഫയര്‍ഫോഴ്സില്‍ രണ്ടുവര്‍ഷം തുടര്‍ന്ന് ‘കാദിമ’ പിന്നീട് ഉപയോഗശൂന്യമായെന്നാണ് ചരിത്രം. ആധുനിക കുവൈത്തിെൻറ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ‘കാദിമ’യുടെ മാതൃക കുവൈത്ത് മ്യൂസിയത്തില്‍ ഇപ്പോഴുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.