കുവൈത്ത് സിറ്റി: പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള കേരള ജനപക്ഷത്തിന്‍െറ കുവൈത്ത് ഘടകം രൂപവത്കരിക്കുന്നു.
വെള്ളിയാഴ്ച കുവൈത്തിലത്തെുന്ന പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും. ഇതിന്‍െറ മുന്നോടിയായി ജനപക്ഷം അനുയായികള്‍ ഒത്തുചേര്‍ന്ന് പ്രാഥമിക കുടുംബയോഗങ്ങള്‍ ചേര്‍ന്ന് 40 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.സി. ജോര്‍ജിനൊപ്പം യുവജന പക്ഷം കണ്‍വീനര്‍ ആന്‍റണി മാര്‍ട്ടിനും കുവൈത്തിലത്തെുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴിന് അബ്ബാസിയയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പി.സി. ജോര്‍ജ് സംസാരിക്കും. കുവൈത്ത് ഘടകം ഭാരവാഹികളെ പൊതുയോഗത്തില്‍ പ്രഖ്യാപിക്കും.
സാലക്സ് കുര്യന്‍, മാത്യു വെള്ളൂക്കുന്നേന്‍, ജോജാ പ്ളാത്തോട്ടം, ലത്തീഫ് കോഴിക്കോട്, സെന്‍ സെബാസ്റ്റ്യന്‍, ജോജോ മറ്റക്കര എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.