സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് പുതിയ  ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് 2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംദാന്‍ അന്‍വര്‍ (പ്രസിഡന്‍റ്), റയ്യാന്‍ ഖലീല്‍ (ജനറല്‍ സെക്രട്ടറി), ആമിര്‍ നിയാസ് (ട്രഷറര്‍), ഹാദി അബ്ദുല്‍ റഷീദ് (വൈസ് പ്രസിഡന്‍റ്), ഫിറാസ് (ജോയന്‍റ് സെക്രട്ടറി) എന്നിവരെയാണ് തെരഞ്ഞെടുത്തത്. സര്‍ക്കിള്‍ കണ്‍വീനര്‍മാരായി ആദില്‍ അബ്ദുല്‍ വാഹിദ് (ഫര്‍വാനിയ), സിനാന്‍ മുഹമ്മദ് (അബ്ബാസിയ), ഫുആദ് അബ്ദുറഹ്മാന്‍(സാല്‍മിയ), മുഹമ്മദ് (ഫഹാഹീല്‍) എന്നിവരെയും തെരഞ്ഞെടുത്തു. സ്പോര്‍ട്സ് ക്ളബ് കണ്‍വീനറായി  ബാസില്‍ സുബൈറിനെയും മീഡിയ ക്ളബ് കണ്‍വീനറായി ഹിശാമിനെയും വിവിധ സര്‍ക്കിള്‍ സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ് ഹാറൂണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നയീം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സ്റ്റുഡന്‍റ്സ് ഇന്ത്യ കണ്‍വീനര്‍ ഹസീബ് അധ്യക്ഷത വഹിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.