കുവൈത്ത് സിറ്റി മാര്‍ത്തോമ ഇടവക കുടുംബസംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാര്‍ത്തോമ ഇടവക കുടുംബസംഗമം അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. വര്‍ണശബളമായ ഘോഷയാത്രയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. 
ഈ വര്‍ഷത്തെ കുടുംബസംഗമത്തിന്‍െറ പ്രമേയമായ  ‘പ്രകൃതി ദൈവത്തിന്‍െറ ദാനം’ വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ദൈവത്തിന്‍െറ തോട്ടം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം മനുഷ്യനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി റവ. ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. 
സുവനീര്‍ ഫേവറൈറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ തോമസിന് നല്‍കി ഡോ. യൂയാക്കിം മാര്‍ കൂറിലോസ് പ്രകാശനം ചെയ്തു. 
സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ ഇടവക വികാരി റവ. സന്തോഷ് ഫിലിപ്, കുവൈത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ച്സ് ഫെലോഷിപ് പ്രസിഡന്‍റ് റവ. സജി എബ്രഹാം, സി.എസ്.ഐ ഇടവക വികാരി റവ. സി.സി. സാബു, എം. വിന്‍സെന്‍റ് എം.എല്‍.എ, ആന്‍ഡ്രൂ ഡെന്‍ബി, മാത്യൂസ് വര്‍ഗീസ്, സഭാ കൗണ്‍സില്‍ അംഗം എബി വാരിക്കാട്, ലാജി ജേക്കബ്, ലാന്‍സു ബേബി എന്നിവര്‍ സംസാരിച്ചു. 
ഇടവകയിലെ സംഘടനകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. 
പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ ഇമ്മാനുവല്‍ ഹെന്‍റി, രാധിക നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേളയുണ്ടായി. നാടന്‍ ഉച്ചയൂണ്, തട്ടുകട, കേരളീയ രുചിമേളങ്ങളുടെ വിവിധ സ്റ്റാളുകള്‍, ഫാസ്റ്റ് ഫുഡ്, വീട്ടുവിഭവങ്ങള്‍, ജ്യൂസുകട തുടങ്ങി ഭക്ഷ്യവിഭവങ്ങളുടെ കലവറ ഒരുക്കിയിരുന്നു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.